ന്യൂഡൽഹി: ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 68 സ്ഥാനാർഥികളെയും ബിജെപി പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമൽ, സുഖ്റാമിന്റെ മകൻ അനിൽ ശർമ, സംസ്ഥാന ബിജെപി അധ്യക്ഷൻ സത്പാൽ സിംഗ് സട്ടി എന്നിവർ സ്ഥാനാർഥിപ്പട്ടികയിൽ ഇടംകണ്ടു.
അതേസമയം, ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്ന കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയുടെ പേര് സ്ഥാനാർഥിപ്പട്ടികയിലില്ല. ഇത്തവണ മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാതെയാണു ബിജെപി മത്സരിക്കുന്നത്.
ഹിമാചലിൽ ബിജെപി സ്ഥാനാർഥികളായി
01:10 AM Oct 19, 2017 | Deepika.com