ഹജ്ജ് നയം: പുതിയ നിർദേശങ്ങൾ പുനഃപരിശോധിക്കണമെന്നു കേരളം
01:10 AM Oct 19, 2017 | Deepika.com
ന്യൂഡൽഹി: തീർഥാടകർക്ക് ഒട്ടും പ്രയോജനകരമല്ലാത്ത ഹജ്ജ് നയത്തിലെ പുതിയ നിർദേശങ്ങൾ പുനഃപരിശോധിക്കണമെന്നു കേരളം. നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ നിർദേശങ്ങൾ പരിഗണിക്കാതെയും അവഗണിച്ചുമാണ് കരട് തയാറാക്കിയിരിക്കുന്നതെന്നും ഹജ്ജിന്റെ ചുമതലയുള്ള സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ ആരോപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി മുക്താർ അബ്ബാസ് നഖ്വിയുമായി മന്ത്രി ജലീൽ കൂടിക്കാഴ്ച നടത്തി.