ന്യൂഡൽഹി: പടക്കം വിൽക്കുന്നതു നിരോധിച്ചിട്ടും ദിപാവലി ആഘോഷങ്ങൾ തുടങ്ങിയതോടെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ നിലയിലേക്ക് ഉയരുന്നു. പ്രധാന കേന്ദ്രങ്ങളിലെ മലിനീകരണ തോത് റെഡ് സോണിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതേത്തുടർന്ന് തലസ്ഥാനത്ത് ഡീസൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കുന്നത് നിരോധിച്ചു.
അതേസമയം, പടക്കം വിൽക്കുന്നതു നിരോധിച്ച നടപടിക്കെതിരേ ആസാദ് ഹിന്ദു ഫൗജ് എന്ന സംഘടനയുടെ നേതൃത്വത്തിൽ സുപ്രീം കോടതിക്കു മുന്നിൽ പടക്കം പൊട്ടിച്ച് പ്രതിഷേധിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് ആലോചിക്കുന്നുണ്ട്.
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷം
01:10 AM Oct 19, 2017 | Deepika.com