ന്യൂഡൽഹി: ഉത്സവകാലങ്ങളിൽ രാജ്യത്തെ സമാധാനവും സാമുദായിക ഐക്യവും തകർക്കാൻ തീവ്രവാദികൾ ശ്രമിക്കുമെന്നതിനാൽ അതീവ ജാഗ്രത പാലിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്രസർക്കാർ നിർദേശം നല്കി. ജനത്തിരക്കുള്ള ചന്ത, റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ എന്നിവിടങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നല്കിയിട്ടുണ്ട്.
ആരാധനാലയങ്ങൾക്കു സമീപം പ്രകോപനപരമായ മുദ്രാവാക്യം വിളി തടയണമെന്നും നിർദേശമുണ്ട്. ദീപാവലിസമയത്ത് രാജ്യത്ത് ഭീകരാക്രമണമുണ്ടാവുമെന്ന് ഇതുവരെ രഹസ്യവിവരം ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശം
12:30 AM Oct 18, 2017 | Deepika.com