ജമ്മു: ജമ്മു കാഷ്മീരിലെ ആർഎസ് പുരയിൽ സുചേത്ഗഡ് സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ ബിഎസ്എഫ് ജവാന്മാർ പിടികൂടി. ഇന്നലെ വെളുപ്പിനായിരുന്നു സംഭവം. പാക്കിസ്ഥാനിലെ സിയാൽകോട്ട് സ്വദേശി അലി രാജയാണ് അറസ്റ്റിലായത്. പർസൂരിലെ ഒരു തയ്യൽക്കടയിലെ ജീവനക്കാരനാണു താനെന്ന് അലി പറഞ്ഞു.
ഇയാളിൽനിന്നു പാക് കറൻസികൾ കണ്ടെടുത്തു. സെപ്റ്റംബർ 30ന് അർണിയ സെക്ടറിൽ പാക് അതിർത്തിയിൽനിന്ന് മൂന്നടി ഉയരവും രണ്ടര അടി വീതിയുമുള്ള 14 അടി നീളമുള്ള തുരങ്കം ബിഎസ്എഫ് ജവാന്മാർ കണ്ടെത്തിയിരുന്നു. അമേരിക്കൻ നിർമിത വടക്കുനോക്കിയന്ത്രം, വെടിക്കോപ്പുകൾ എന്നിവ തുരങ്കത്തിൽനിന്നു കണ്ടെത്തിയിരുന്നു.
നുഴഞ്ഞുകയറിയ പാക് പൗരനെ ബിഎസ്എഫ് പിടികൂടി
12:30 AM Oct 18, 2017 | Deepika.com