താ​ജ്മ​ഹ​ൽ: അ​തി​രു ക​ട​ന്ന് അ​സം​ഖാ​ൻ

12:30 AM Oct 18, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: താ​ജ്മ​ഹ​ലി​നെ​തി​രാ​യ ബി​ജെ​പി നേ​താ​ക്ക​ളു​ടെ വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​സം​ഖാ​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്.

രാഷ്‌ട്രപ​തി ഭ​വ​ൻ അ​ടി​മ​ത്ത​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും ത​ക​ർ​ത്തു​ക​ള​യ​ണ​മെ​ന്നു​മാ​ണ് അ​സം​ഖാ​ൻ പറഞ്ഞത്. ബി​ജെ​പി എം​എ​ൽ​എ സം​ഗീ​ത് സോ​മി​ന്‍റെ പേ​രു പ​റ​യാ​തെ​യാ​യി​രു​ന്നു അ​സം​ഖാ​ന്‍റെ പ്ര​തി​ക​ര​ണം. താ​ജ്മ​ഹ​ൽ മാ​ത്ര​മ​ല്ല, പാ​ർ​ല​മെ​ന്‍റ്, രാ​ഷ്‌ട്ര​പ​തി ഭ​വ​ൻ, ചെ​ങ്കോ​ട്ട, കു​ത്ത​ബ് മി​നാ​ർ ഉ​ൾ​പ്പെ​ടെ അ​ടി​മ​ത്ത​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും ഇ​വ എ​ല്ലാം ന​ശി​പ്പി​ക്ക​ണ​മെ​ന്നും അ​സംഖാ​ൻ പ​റ​ഞ്ഞു. താ​ജ്മ​ഹ​ൽ പൊ​ളി​ക്കാ​ൻ യു​പി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചാ​ൽ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് അ​സം​ഖാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​രു​ന്നു.