ചണ്ഡിഗഡ്: ഹരിയാനയിൽ ഗായിക വെടിയേറ്റു മരിച്ചു. ഗായികയും നർത്തകിയുമായ ഹർഷിത ദാഹിയ(22)യാണ് കൊല്ലപ്പെട്ടത്. സംഗീത പരിപാടിക്കു ശേഷം മടങ്ങുമ്പോൾ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 4.15 ന് പാനിപത്ത് ജില്ലയിലായിരുന്നു സംഭവം.
സഹപ്രവർത്തകനും സഹായിക്കുമൊപ്പം ഹർഷിത കാറിൽ വീട്ടിലേക്കു വരികയായിരുന്നു. തലയ്ക്കും കഴുത്തിനും വെടിയേറ്റ ഹർഷിത സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഹരിയാനയിൽ ഗായിക വെടിയേറ്റു മരിച്ചു
12:20 AM Oct 18, 2017 | Deepika.com