ലക്നോ: അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിലെ ശ്രീരാമന്റെ പ്രതിമയ്ക്കായി പത്ത് വെള്ളി അന്പുകൾ സമ്മാനിക്കുമെന്ന് ഉത്തർപ്രദേശ് ഷിയ സെൻട്രൽ വഖഫ് ബോർഡ്.
അയോധ്യയിലെ ശ്രീരാമപ്രതിമ ഇന്ത്യക്കാരുടെ അഭിമാനമാണെന്നും ആദരസൂചകമായാണു വെള്ളി അന്പുകൾ സമ്മാനിക്കുന്നതെന്നും ബോർഡ് ചെയർമാൻ വസീം റിസ്വി പറഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എഴുതിയ കത്തിലാണു റിസ്വി ഇക്കാര്യം സൂചിപ്പിച്ചത്. പ്രതിമ നിർമിക്കാനുള്ള സർക്കാർ തീരുമാനം അഭിനന്ദനാർഹമാണ്. നിർമാണം പൂർത്തിയാകുന്നതോടെ ഉത്തർപ്രദേശ് ശ്രദ്ധാകേന്ദ്രമാകുമെന്നും റിസ്വി പറഞ്ഞു.
ശ്രീരാമന്റെ പ്രതിമയ്ക്കു ഷിയ ബോർഡ് വെള്ളി അന്പുകൾ സമ്മാനിക്കും
12:20 AM Oct 18, 2017 | Deepika.com