ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിൽ വാഗ്ദാനപ്പെരുമഴ പെയ്യുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മുന്ന റിയിപ്പ്. തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിൽ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നിരവധി പ്രഖ്യാപനങ്ങൾ നടത്തുമെന്ന പ്രചാരണത്തെയാണ് കോൺഗ്രസ് ഉപാധ്യക്ഷൻ കളിയാക്കിയത്. തെരഞ്ഞെടുപ്പിനു മുന്പ് ഗുജറാത്തിൽ വാഗ്ദാന പെരുമഴ പെയ്യാൻ സാധ്യതയുണ്ടെന്നു കാലാവസ്ഥാ റിപ്പോർട്ടുണ്ടെന്നു രാഹുൽ ഇംഗ്ലീഷിലും ഹിന്ദിയിലും ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് അടുത്ത ഗുജറാത്തിൽ 12,500 കോടി രൂപയുടെ പദ്ധതി ലഭിക്കുമെന്ന പ്രചാരണത്തെയും രാഹുൽ ട്വീറ്റിലൂടെ കളിയാക്കി. ഹിമാചൽപ്രദേശിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരിക്കാൻ ബിജെപി തെരഞ്ഞെടുപ്പു കമ്മീഷനിൽ സമ്മർദം ചെലുത്തിയതായും കോൺഗ്രസ് ആരോപിച്ചു.
തെരഞ്ഞെുടപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനത്തിൽ വാഗ്ദാനപ്പെരുമഴ നടത്താൻ സാധിക്കാത്തതിനാലാണിത്. ഹിമാചൽ പ്രദേശിൽ നവംബർ ഒന്പതിന് വോട്ടെടുപ്പ് നടക്കും. ഡിസംബർ 18ന് ഫലം പ്രഖ്യാപിക്കും.
ഗുജറാത്തിൽ വാഗ്ദാനപ്പെരുമഴ പെയ്യുമെന്നു രാഹുൽ ഗാന്ധി
12:57 AM Oct 17, 2017 | Deepika.com