രോ​മ​ത്തി​ൽപോലും തൊ​ടി​ല്ലെ​ന്നു കോ​ടി​യേ​രി

12:57 AM Oct 17, 2017 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണു​ക​ൾ ചൂ​ഴ്ന്നെ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞ ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് സി​പി​എം നേ​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. ക​ലാ​പ​ത്തി​നു​ള്ള ആ​ഹ്വാ​ന​മാ​ണ് ബി​ജെ​പി നേ​താ​വ് ന​ട​ത്തി​യ​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രു​ടെ രോ​മ​ത്തെ​പ്പോ​ലും തൊടാൻ ആ​ർ​ക്കും ക​ഴി​യി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

കേ​ര​ളം ഭ​രി​ക്കു​ന്ന​ത് തെ​മ്മാ​ടി​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞ ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തുനി​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി പു​റ​ത്താ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.