ന്യൂഡൽഹി: ലാവ്ലിൻ ഇടപാടുമായി ബന്ധപ്പെട്ട കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നാലാം പ്രതി കസ്തൂരിരംഗ അയ്യർ നൽകിയ ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. ജസ്റ്റീസുമാരായ എൻ.വി. രമണ, അമിതവ് റോയി എന്നിവരുടെ ബെഞ്ച് 27നാവും പരിഗണിക്കുക.
ലാവ്ലിൻ ഇടപാടിൽ നാലാം പ്രതിയായ കസ്തൂരിരംഗ അയ്യർ കെഎസ്ഇബി മുൻ ചീഫ് എൻജിനിയറായിരുന്നു. കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതിയായിരുന്ന മുൻ വൈദ്യുതിമന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ, മുൻ ഉൗർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കി കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ലാവ്ലിൻ: കസ്തൂരിരംഗന്റെ ഹർജി നാളെ പരിഗണിക്കും
12:39 AM Oct 17, 2017 | Deepika.com