കന്നുകാലി കടത്തുകാരുടെ ആക്രമണം: ബിഎസ്എഫ് ഓഫീസർക്കു പരിക്ക്
12:39 AM Oct 17, 2017 | Deepika.com
അഗർത്തല: ത്രിപുരയിൽ കന്നുകാലി കടത്തുകാർ നടത്തിയ ആക്രമണത്തിൽ ബിഎസ്എഫ് കമാൻഡിംഗ് ഓഫീസർക്കു ഗുരുതരമായി പരിക്കേറ്റു. സെക്കൻഡ്-ഇൻ-കമാൻഡ് ദീപക് കെ. മണ്ഡലിനാണു പരിക്കേറ്റത്. ഇദ്ദേഹത്തെ വിമാനത്തിൽ കോൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 145-ാം ബറ്റാലിയൻ കമാൻഡിംഗ് ഓഫീസറാണ് ദീപക്. ബംഗ്ലാദേശ് അതിർത്തിയിലെ ബേലാർഡെപ്പ അതിർത്തി പോസ്റ്റിനു സമീപമാണ് ആക്രമണമുണ്ടായത്.