ജയ്പുർ: രാജസ്ഥാനിൽ ആൽവാറിൽ പോലീസ് ബലമായി പിടിച്ചെടുത്ത് ഗോശാലയ്ക്കു നല്കിയ 51 പശുക്കളെ മുസ്ലിം കുടുംബത്തിനു തിരികെ ലഭിച്ചു. ഒക്ടോബർ മൂന്നിനായിരുന്നു പശുക്കളെ പോലീസ് പിടിച്ചെടുത്ത് ഗോശാലയ്ക്കു നല്കിയത്. പശുക്കളുടെ യഥാർഥ ഉടമകൾ മുസ്ലിം കുടുംബമാണെന്നു ജില്ലാ ഭരണകൂടത്തിനു ബോധ്യമായതിനെത്തുടർന്നാണു പശുക്കളെ തിരികെ നല്കിയത്.
ബിജെപിയുമായി അടുത്ത ബന്ധമുള്ള കിഷൻ ഗുപ്ത എന്നയാളുടെ ഗോശാലയിലേ ക്കാണു പശുക്കളെ മാറ്റിയത്. പശുക്കൾ റോഡിലിറങ്ങി ഗതാഗത തടസമുണ്ടാക്കുന്നുവെന്ന ഗ്രാമീണരുടെ പരാതിയെത്തുടർന്നായിരുന്നു ഇത്. ഉടമയായ സുബ്ബ ഖാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ(എസ്ഡിഎം) സമീപിക്കുകയായിരുന്നു.
ഗോശാലയിലേക്കു മാറ്റിയ പശുക്കളെ മുസ്ലിം കുടുംബത്തിനു തിരികെ ലഭിച്ചു
12:33 AM Oct 17, 2017 | Deepika.com