ന്യൂഡൽഹി: ക്രൈസ്തവ സഭകളുടെ ചരിത്രത്തെക്കുറിച്ച് പഠിക്കുന്ന ചർച്ച് ഹിസ്റ്ററി അസോസിയേഷന്റെ 80-ാം വാർഷിക സമ്മേളനവും പതിനേഴാമത് ത്രൈവാർഷിക സമ്മേളനവും ഇന്ന് ഡൽഹിയിൽ നടക്കും. ഡൽഹി രാജ് നിവാസ് മാർഗിലെ സെന്റ് സേവ്യേഴ്സ് സ്കൂൾ മില്ലേനിയം ഹാളിൽ രാവിലെ 11ന് ചേരുന്ന സമ്മേളനം രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും.
മെത്തഡിസ്റ്റ് ചർച്ച് അധ്യക്ഷൻ ബിഷപ് സുബോധ് സി. മണ്ഡൽ അധ്യക്ഷനായിരിക്കും. പ്രസിഡന്റ് ഡോ. ജെറ്റി. എ ഒലിവർ, ജനറൽ സെക്രട്ടറി ഡോ. ജോർജ് ഉമ്മൻ, ഫാ. ഫ്രാൻസിസ് തോണിപ്പാറ, ഫാ. ലിയോണാഡ് ഫെർണാൻഡോ, മുൻ എംപി ചാൾസ് ഡയസ്, ഡോ. ജോർജ് മേനാച്ചേരി തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകും.
സഭാചരിത്ര സമ്മേളനം ഡൽഹിയിൽ
12:33 AM Oct 17, 2017 | Deepika.com