തെലുങ്കാന ആശുപത്രിയിൽ തീപിടിത്തം; രോഗി മരിച്ചു
12:33 AM Oct 17, 2017 | Deepika.com
വാറങ്കൽ: തെലുങ്കാനയിലെ ഹനംകൊണ്ടയിൽ സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രോഗി മരിച്ചു. വെങ്കറാവുപ്പള്ളി സ്വദേശി ജെ. കുമാരസ്വാമിയാണു മരിച്ചത്. ഇന്നലെ വൈകുന്നരേമായിരുന്നു സംഭവം. രോഹിണി ആശുപത്രിയുടെ രണ്ടാം നിലയിലാണു ഷോർട്ട് സർക്യൂട്ട്മൂലം തീപിടിത്തമുണ്ടായത്. ഫയർ ബ്രിഗേഡും പോലീസും ഉടൻ സ്ഥലത്തെത്തി ആശുപത്രിയിലുണ്ടായിരുന്ന ഇരുന്നൂറോളം രോഗികളെ ഒഴിപ്പിച്ചു.