വിശാഖപട്ടണം: ഇന്ത്യ തദ്ദേശീയമായി നിർമിച്ച അന്തർവാഹിനി നശീകരണ യുദ്ധക്കപ്പലായ ഐഎൻഎസ് കിൽതാൻ പ്രതിരോധമന്ത്രി നിർമല സീതാരാമൻ കമ്മീഷൻ ചെയ്തു.
ഐഎൻഎസ് കിൽതാൻ പ്രതിരോധ സംവിധാനത്തിന്റെ ശക്തി വർധിപ്പിച്ചെന്നും മേക്ക് ഇൻ ഇന്ത്യയുടെ വിജയമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ശിവാലിക് ക്ലാസ്, കോൽക്കത്ത ക്ലാസ് എന്നിവയ്ക്കു ശേഷം ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന യുദ്ധക്കപ്പലാണു കിൽതാൻ.
ഐഎൻഎസ് കിൽതാൻ കമ്മീഷൻ ചെയ്തു
12:33 AM Oct 17, 2017 | Deepika.com