ബംഗളൂരുവിൽ കനത്ത മഴ; മരണം പത്തായി
11:14 PM Oct 15, 2017 | Deepika.com
ബംഗളൂരു: ബംഗളൂരുവിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പത്തായി.കൃഷ്ണപ്പ ഗാർഡനിൽ പതിനാറുകാരി ഓടയിൽവീണു മരിച്ചു.34 വർഷമായി ബംഗളൂരുവിൽ താമസിക്കുന്ന താൻ ഇതുപോലെ ഒരു മഴ കണ്ടിട്ടില്ലെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മഴക്കെടുതിയെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നു സിദ്ധരാമയ്യ കുറ്റപ്പെടുത്തി.