ദളിത് വിദ്യാർഥിനിയെ ജാട്ട് വിദ്യാർഥിനികൾ മർദിച്ചു; പ്രദേശത്തു സംഘർഷം
11:14 PM Oct 15, 2017 | Deepika.com
മുസാഫർനഗർ: യുപിയിൽ ദളിത് വിദ്യാർഥിനിയെ നാലു ജാട്ട് വിദ്യാർഥിനികൾ മർദിച്ചതിനെത്തുടർന്നു സംഘർഷം. മുസാഫർനഗറിലെ പാചെൻദ ഗ്രാമത്തിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവമുണ്ടായത്. മർദനമേറ്റ കുട്ടിയുടെ അച്ഛൻ അജയ് സിംഗിന്റെ പരാതിയെത്തുടർന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർഥിനിക്കു മർദനമേറ്റതിനെത്തുടർന്ന് ദളിത് വിഭാഗക്കാർ പ്രതിഷേധ പ്രകടനം നടത്തി. പ്രദേശത്തു സുരക്ഷ ശക്തമാക്കി.