കോയന്പത്തൂർ: കൗമാരക്കാരിയായ മകൾ മാനഭംഗത്തിനിരയായതിന്റെ മനോവിഷമത്തിൽ മാതാപിതാക്കൾ വിഷംകഴിച്ച് ജീവനൊടുക്കി. രാജാപെരുമാൾ, ഭാര്യ അംബിക എന്നിവരാണു ജീവനൊടുക്കിയത്.തമിഴ്നാട്ടിലെ തിരുപ്പുരിനു സമീപമായിരുന്നു ദാരുണ സംഭവം അരങ്ങേറിയത്.
രണ്ടു ദിവസം മുന്പാണ് ഇവരുടെ മകൾ മാനഭംഗത്തിനിരയായത്. പ്രതിയായ യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
മകൾ മാനഭംഗത്തിനിരയായി; മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി
11:14 PM Oct 15, 2017 | Deepika.com