കോയമ്പത്തൂർ: ഐഐടി കാണ്‍പൂർ ദീപികയുമായി ചേർന്നു നടത്തിയ ടെക്കൃതി പരീക്ഷയ്ക്ക് ആവേശകരമായ സ്വീകരണം. തൃശൂരിൽ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ദീപിക ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. താർസിസ് ജോസഫ്, രാഷ്ട്രദീപിക സർക്കുലേഷൻ മാനേജർ സെബി ജോസ്, അധ്യാപിക ടെസ്ലിൻ എന്നിവർ പരീക്ഷയ്ക്കു നേതൃത്വം നൽകി.
കോയമ്പത്തൂർ സെന്ററായ അൽവേർണിയ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷയ്ക്കു ദീപിക സർക്കുലേഷൻ മാനേജർ ജോസഫ് തെക്കൂടൻ, ഏരിയാ മാനേജർ സന്തോഷ് ജി എന്നിവരും അൽവേർണിയ സ്കൂളിലെ അധ്യാപികമാരും നേതൃത്വം നൽകി.
ടെക്കൃതി പരീക്ഷയുടെ കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിലെ സെന്ററിൽ നടന്ന പരീക്ഷയിൽ നൂറിലേറെ വിദ്യാർഥികൾ പങ്കെടുത്തു. സ്കൂൾ മാനേജർ ഫാ. ബിനു, ദീപിക ഇന്റേണൽ ഓഡിറ്റർ ബിനോയ് ജോസഫ്, ദീപിക കണ്ണൂർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ, ദീപിക കണ്ണൂർ യൂണിറ്റ് എഎഫ്എം ജെസി ആന്റണി തുടങ്ങിയവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി.
ആയിരങ്ങൾക്ക് ആവേശമായി ടെക്കൃതി
11:14 PM Oct 15, 2017 | Deepika.com