ഗുർദാസ്പുർ ഫലം ഇന്ന്
12:51 AM Oct 15, 2017 | Deepika.com
ചണ്ഡിഗഡ്: ബിജെപിയിലെ വിനോദ് ഖന്നയുടെ മരണത്തെത്തുടർന്ന് ഒഴിഞ്ഞുകിടന്ന ഗുർദാസ്പുർ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുഫലം ഇന്ന്. പഞ്ചാബിലെ കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാക്കറും ബിജെപിയുടെ സ്വരൻ സലാറിയയും ആം ആദ്മിയുടെ മേജർ ജനറൽ (റിട്ട.) സുരേഷ് ഖജോറിയയുമാണു പ്രധാന സ്ഥാനാർഥികൾ. ഫലപ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പഞ്ചാബിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വി.കെ.സിംഗ് അറിയിച്ചു.