ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ കാണാതായ കാർ ഗാസിയാബാദിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഗാസിയബാദ് പോലീസ് വിവരം നൽകിയതനുസരിച്ചു ഡൽഹി പോലീസെത്തി എൻജിന്റെ ചേസിസ് നന്പർ നോക്കി കേജരിവാളിന്റെ കാറാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. കാറിൽനിന്ന് ഒരു വാളും കണ്ടെടുത്തു. കാർ മോഷ്ടാക്കളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് എം.എസ്. രണ്‍ധാവ പറഞ്ഞു.
ഡൽഹിയോടു ചേർന്നു കിടക്കുന്ന ഉത്തർപ്രദേശിന്റെ ഭാഗമായ ഗാസിയാബാദിലെ മോഹൻനഗറിൽ ഡൽഹി രജിസ്ട്രേഷനിലുള്ള കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി എന്നാണ് പോലീസിനു വിവരം ലഭിച്ചത്. അതിനിടെ കാർ മോഷണം പോയ ഡൽഹി സെക്രട്ടേറിയറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
കേജരിവാളിന്റെ മോഷണം പോയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ
12:36 AM Oct 15, 2017 | Deepika.com