പുൽവാമയിൽ സ്ഫോടനം
02:03 AM Oct 13, 2017 | Deepika.com
ശ്രീനഗർ: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഒരു സലൂണിനു സമീപം ഉണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞാണ് സ്ഫോടനം. എന്നാൽ, ആൾക്കൂട്ടം നടത്തിയ ശക്തമായ കല്ലേറിനെത്തുടർന്ന് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്താൻ പോലീസിനു സാധിച്ചില്ല. സ്ഫോടനത്തെ തുടർന്ന് ചില കടകളിലെ ചില്ലുകൾ പൊട്ടിയെന്നാണ് സൂചന.