പൂഞ്ചിൽ സൈനികനു വീരമൃത്യു
01:33 AM Oct 13, 2017 | Deepika.com
ജമ്മു: ജമ്മു-കാഷ്മീരിലെ പുഞ്ചിൽ പാക് സൈന്യം നടത്തിയ വെടിവയ്പിൽ സൈനികനു വീരമൃത്യു; പ്രദേശവാസിയും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിലെ കൃഷ്ണഗാട്ടി മേഖലയിലായിരുന്നു പാക് സൈന്യത്തിന്റെ പ്രകോപനനടപടികളെന്ന് സൈനികവക്താവ് അറിയിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ആറാംതീയതി രജൗരി ജില്ലയിലെ ബാബ കോഹ്രിയിലും സമീപപ്രദേശങ്ങളിലും പാക് സൈന്യം ശക്തമായ വെടിവയ്പ് നടത്തിയിരുന്നു.