മുകുൾ റോയി തൃണമൂൽ വിട്ടു, രാജ്യസഭാംഗത്വം രാജിവച്ചു
02:38 AM Oct 12, 2017 | Deepika.com
ന്യൂഡൽഹി: വിമതസ്വരമുയർത്തിയ മുതിർന്ന നേതാവ് മുകുൾ റോയി തൃണമൂൽ കോൺഗ്രസ് വിട്ടു. രാജ്യസഭാംഗത്വവും അദ്ദേഹം രാജിവച്ചു. രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡുവിനെ കണ്ട് റോയി രാജിക്കത്ത് നല്കി. മുകുൾ റോയി ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുണ്ട്.