ഡെങ്കിപ്പനി ബാധിച്ച് നാലുപേർ മരിച്ചു
10:58 PM Oct 10, 2017 | Deepika.com
കോയന്പത്തൂർ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലുപേർ മരിച്ചു. ധാരാപുരം ഗുണശേഖരൻ മകൾ അരുന്ധതി (14), പ്രിയ (25), സുലൂർ കനകരാജ് ഭാര്യ കമിത (45) , സെൽവപുരം ആയിഷ (63) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം ഡെങ്കിപ്പനി ബാധിതരായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചതികിത്സയിലായിരുന്നു. ഇതോടുകൂടി ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയി.