ഗ്യാങ്ടോക്: ഇന്ത്യ-ചൈന അതിർത്തിയിലെ ഡോക ലാ-നാഥുല മേഖലയിൽ പ്രതിരോധമന്ത്രി നിർമല സീതാരാമൻ ആകാശനിരീക്ഷണം നടത്തി.
മുഖാമുഖം നിലയുറപ്പിച്ചിരുന്ന ഇന്ത്യയുടെയും ചൈനയുടെയും സൈനികർ കഴിഞ്ഞ ഓഗസ്റ്റ് 28നു മേഖലയിൽനിന്നു പിന്മാറിയിരുന്നു.
ആ സ്ഥിതിയിൽ മാറ്റമില്ലെന്നു നിർമല സീതാരാമൻ അറിയിച്ചു. കിഴക്കൻ സിക്കിമിൽ പുതുതായി നിർമിച്ച പാക്യോംഗ് വിമാനത്താവളം, സമീപപ്രദേശങ്ങൾ എന്നിവിടങ്ങളിലും പ്രതിരോധമന്ത്രി ആകാശനിരീക്ഷണം നടത്തിയതായി സിക്കിം സർക്കാർ അറിയിച്ചു.
അരുണാചൽ, സിക്കിം മേഖലകളിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയതായിരുന്നു നിർമല സീതാരാമൻ. സേനാ പിന്മാറ്റത്തിനുശേഷം സ്ഥിതിഗതികളിൽ മാറ്റമുണ്ടായിട്ടില്ലെന്നു കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു.
നിർമല സീതാരാമൻ ഡോക ലായിൽ ആകാശനിരീക്ഷണം നടത്തി
12:45 AM Oct 08, 2017 | Deepika.com