ന്യൂഡൽഹി: ഡൽഹിയിൽ 82 വയസുള്ള വൃദ്ധയുൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരെയും കാവൽക്കാരനെയും കുത്തിക്കൊന്നു.
മാൻസരോവർ പാർക്ക് മേഖലയിൽ താമസിക്കുന്ന ജിൻഡാൽ കുടുംബത്തിലെ ഊർമിള (82), മക്കളായ സംഗീത ഗുപ്ത (56), നൂപുർ (48), അഞ്ജലി (38), കാവൽക്കാരൻ രാകേഷ് (42) എന്നിവരാണു കൊല്ലപ്പെട്ടത്.
ഇന്നലെ പുലർച്ചെ താമസസ്ഥലത്താണു മൃതദേഹങ്ങൾ കണ്ടെത്തിയത്. വസ്തുതർക്കത്തെത്തുടർന്നാണ് കൊലപാതകമെന്നു പോലീസ് കരുതുന്നു. ജിൻഡൽ ഓയിൽ മിൽ ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.
ഡൽഹിയിൽ അഞ്ചുപേരെ കുത്തിക്കൊന്നു
12:33 AM Oct 08, 2017 | Deepika.com