ന്യൂഡൽഹി: ഇന്ത്യയിൽ ചികിത്സയ്ക്കപേക്ഷിച്ച പാക്കിസ്ഥാൻകാർക്കു വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായ ഹസ്തം. കരൾമാറ്റ ശസ്ത്രക്രിയയ്ക്കും ഹൃദയ ശസ്ത്രക്രിയയ്ക്കും ഇന്ത്യയിൽ ചികിത്സിക്കാനായി വീസ അനുവദിക്കണമെന്ന രണ്ടു പാക്കിസ്ഥാൻകാരുടെ അപേക്ഷയിൽ മെഡിക്കൽ വീസ അനുവദിച്ച് ഇരുവരെയും ഇന്ത്യയിലേക്കു സ്വാഗതം ചെയ്തിരിക്കുകയാണ് മന്ത്രി സുഷമ.
ലാഹോറുകാരനായ ഉസൈർ ഹുമയൂണിന്റെ മൂന്നു വയസുള്ള മകൾക്കു ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കും നൂർമ ഹബീബ് എന്ന യുവതിയുടെ അച്ഛനു കരൾമാറ്റ ശസ്ത്രക്രിയയ്ക്കും ഇന്ത്യയിലെത്താൻ മെഡിക്കൽ വീസ അനുവദിക്കണമെന്ന അപേക്ഷയിലാണു മന്ത്രി നടപടിയെടുത്തത്. ഇന്ത്യയിൽ ഇരുവരുടെയും ചികിത്സ ഫലപ്രദമാകുമെന്നും ഏവരുടെയും പ്രാർഥനയുണ്ടാകുമെന്നും മന്ത്രി അപേക്ഷകർക്കു മറുപടിയും അയച്ചു.
മെഡിക്കൽ വീസ: പാക്കിസ്ഥാൻകാർക്കു മന്ത്രി സുഷമയുടെ സഹായം
12:33 AM Oct 08, 2017 | Deepika.com