കുഡൽ( മഹാരാഷ്ട്ര): കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് നാരായൺ റാണെ രൂപവത്കരിച്ച മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ് എൻഡിഎയിൽ ചേരും.
മഹാരാഷ്ട്രയുടെയും കൊങ്കൺ മേഖലയുടെയും വികസനത്തിനായി എൻഡിഎയിൽ ചേരുകയാണെന്നു നാരായൺ റാണെ പറഞ്ഞു. താൻ കേന്ദ്രമന്ത്രിയാകുമെന്ന റിപ്പോർട്ടുകൾ റാണെ തള്ളിക്കളഞ്ഞു. 2019 വരെ മഹാരാഷ്ട്രയിലുണ്ടാകുമെന്നു റാണെ പറഞ്ഞു.
നാരായൺ റാണെയുടെ പാർട്ടി എൻഡിഎയിലേക്ക്
12:21 AM Oct 07, 2017 | Deepika.com