മുംബൈ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ അറസ്റ്റിലായ സഹോദരൻ ഇഖ്ബാൽ കസ്കറിനും സംഘത്തിനുമെതിരേ മകോക്ക(സംഘടിത കുറ്റകൃത്യങ്ങൾ തടയാനുള്ള മഹാരാഷ്ട്രയിലെ നിയമം) ചുമത്താനുള്ള സാധ്യതകൾ അന്വേഷിച്ച് താനെ പോലീസ്. ഇതിന്റെ ഭാഗമായി ദാവൂദിന്റെ വിശ്വസ്തന് ഛോട്ടാ ഷക്കീലിനെതിരേയുള്ള പഴയ കേസുകളുടെ വിശദാംശങ്ങൾ മുംബൈ പോലീസ് താനെ പോലീസിനു കൈമാറി.
പിടിച്ചുപറി കേസിൽ ഇക്ബാൽ, കൂട്ടാളികളായ മുംതാസ് ഷെയ്ഖ്, ഇസ്റാർ അലി ജാമിൽ സയ്യാദ്, ബൊറിവാലിയിലെ ബിസിനസുകാരൻ പങ്കജ് ഗംഗാർ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. മകോക്ക ചുമത്തണമെങ്കിൽ, ആരോപിതനെതിരേ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ രണ്ടു കുറ്റപത്രങ്ങളിൽ സെഷൻസ് കോടതിയിൽ വിചാരണ നടന്നിരിക്കണം. ഷക്കീലിനെതിരേ രണ്ടിലധികം കേസുകളിൽ വിചാരണ നടന്നിട്ടുണ്ട്. പങ്കജ് ഗംഗാർ ഹവാല മാർഗത്തിലൂടെ ഛോട്ടാ ഷക്കീലിനു പണം അയച്ചതായും പോലീസ് കണ്ടെത്തി.
ഇക്ബാൽ കസ്കറിനെതിരേ മകോക്ക ചുമത്തും
12:21 AM Oct 07, 2017 | Deepika.com