തമിഴ്നാട് മുൻ മന്ത്രിക്കെതിരേയുള്ള അഴിമതിക്കേസ്: 100 കോ​ടി ​രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി

11:59 PM Sep 24, 2017 | Deepika.com
ക​​​രൂ​​​ർ( ത​​​മി​​​ഴ്നാ​​​ട് ): സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ത​​​മി​​​ഴ്നാ​​​ട് മു​​​ൻ മ​​​ന്ത്രി സെ​​​ന്തി​​​ൽ ബാ​​​ലാ​​​ജി​​​യു​​​ടെ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യും ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യും വ​​​സ​​​തി​​​ക​​​ളി​​​ൽ ആ​​​ദാ​​​യനി​​​കു​​​തി വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന റെ​​​യ്ഡ് പൂ​​ർ​​ത്തി​​യാ​​യി.

ആ​​​ളു​​​ക​​​ളെ ക​​​ബ​​​ളി​​​പ്പി​​​ച്ച് പ​​​ണം ത​​​ട്ടി​​​യ​​​താ​​​യി ബാ​​​ലാ​​​ജി​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യ​​​തി​​​നെത്തു​​​ട​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് ആ​​​ദാ​​​യനി​​​കു​​​തി വ​​​കു​​​പ്പ് റെ​​​യ്ഡ് ആ​​​രം​​​ഭി​​​ച്ച​​​ത്.
100 കോ​​​ടി​ രൂ​​​പ​​​യു​​​ടെ നി​​​കു​​​തി വെ​​​ട്ടി​​​പ്പ് റെ​​​യ്ഡി​​​ൽ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. 60 കോ​​​ടി​​​യു​​​ടെ നി​​​കു​​​തി​​​വെ​​​ട്ടി​​​പ്പു​ ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബാ​​​ലാ​​​ജി​​​യു​​​ടെ അ​​​ടു​​​ത്ത ബ​​​ന്ധു​​​വി​​​നെ ചോ​​​ദ്യം​​ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും ആ​​​ദാ​​​യനി​​​കു​​​തി​​​ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ചു.

ബാ​​​ലാ​​​ജി​​​യു​​​ടെ അ​​​ടു​​​പ്പ​​​ക്കാ​​​രാ​​​യി​​​ട്ടു​​​ള്ള​​​വ​​​രു​​​ടെ വ​​​സ​​​തി​​​ക​​​ളും മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടെ 50 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. 2015ൽ ​​​ത​​​മി​​​ഴ്നാ​​​ട് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ഗ​​താ​​ഗ​​ത വ​​കു​​പ്പി​​ൽ ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്ത് ആ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്ന് നാ​​ലു കോ​​​ടി രൂ​​​പ​​​യോ​​​ളം ബാ​​​ലാ​​​ജി ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ആ​​​ളു​​​ക​​​ൾ പ​​​രാ​​​തി​​​യു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​തോ​​​ടെ ചെ​​​ന്നൈ സെ​​​ൻ​​​ട്ര​​​ൽ ക്രൈം ​​​ബാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം അ​​​രം​​​ഭി​​​ച്ചു. കേ​​​സി​​​ൽ അ​​​റ​​​സ്റ്റ് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ബാ​​​ലാ​​​ജി മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​മ്യാ​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.