ഗോഹട്ടി: വിഖ്യാത ആസാമീ സ് ചലച്ചിത്ര-നാടക സംവിധായകൻ അബ്ദുൾ മജീദ് (86) അന്തരിച്ചു. പ്രായാധിക്യം മൂലമായിരുന്നു അന്ത്യം. 1931ൽ ജനിച്ച അബ്ദുൾ മജീദ് 1957ൽ രോംഗ പോലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കു കടന്നുവരുന്നത്.
ചമേലി മേം സാഹിബ് എന്ന ചിത്രത്തിനു മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹം സ്വന്തമാക്കി. നിരവധി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം ചില ചിത്രങ്ങളിൽ അഭിനയിക്കുകകൂടി ചെയ്തിട്ടുണ്ട്. സിനിമയ്ക്കു പുറമേ ആസാമീസ് നാടകങ്ങളും ടെലിവിഷൻ സീരിയലുകളും അദ്ദേഹം സംവിധാനം ചെയ്തു.ആസാം മുഖ്യമന്ത്രി സർബനന്ദ സോനോവാൾ ദുഃഖം രേഖപ്പെടുത്തി.
ആസാമീസ് ചലച്ചിത്രകാരൻ അബ്ദുൾ മജീദ് അന്തരിച്ചു
11:59 PM Sep 24, 2017 | Deepika.com