ഫാ. ടോം29ന് ബംഗളൂരുവിലെത്തും

11:59 PM Sep 24, 2017 | Deepika.com
ബം​ഗ​ളൂ​രു: തീ​വ്ര​വാ​ദി​ക​ളു​ടെ പി​ടി​യി​ൽ​നി​ന്നു മോ​ചി​ത​നാ​യി റോ​മി​ൽ എ​ത്തി​യ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ 27ന് ​റോ​മി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലെ​ത്തും. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ലേ​ഷ്യ​ൻ ബം​ഗ​ളൂ​രു പ്രോ​വി​ൻ​സ് അം​ഗ​ങ്ങ​ളും സ​ഭാ മേ​ല​ധി​കാ​രി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്നു സ്വീ​ക​രി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ് എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഇ​ന്ത്യ​യി​ലെ അ​പ്പ​സ്തോ​ലി​ക് നു​ൺ​ഷ്യോ ആർച്ച്ബിഷപ് ജാം​ ബ​ത്തിസ്‌ത ദി​ക്വാ​ത്രോ, ആ​ർ​ച്ച് ബി​ഷ​പ് മാർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​ക്കു​ള​ങ്ങ​ര എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ന്യൂ​ഡ​ൽ​ഹി​യി​ലെ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ക​ത്തീ​ഡ്ര​ലി​ൽ വൈ​കു​ന്നേ​രം 6.30ന് ​കൃ​ത​ജ്ഞ​താ സൂ​ച​ക​മാ​യി വി​ശു​ദ്ധ കു​ർ​ബാ​നഅർപ്പിക്കും.29ന് ​രാ​വി​ലെ 8.35ന് ​സ​ലേ​ഷ്യ​ൻ സ​ഭാ ബാം​ഗ​ളൂ​രു പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജോ​യ്സ് തോ​ണി​ക്കു​ഴി​യി​ൽ, വൈ​സ് പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജോ​സ് കോ​യി​ക്ക​ൽ, ഫാ. ​എം. കെ. ​ജോ​ർ​ജ്, കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ബം​ഗ​ളൂ​രു​വി​ലെ​ത്തും . ബം​ഗ​ളൂ​രു പ്രോ​വി​ൻ​സ് അം​ഗ​മാ​ണ് ഫാ. ​ടോം. വി​വി​ധ ഡോ​ൺ ബോ​സ്കോ ഭ​വ​ന​ങ്ങ​ളി​ലെ സ​ലേ​ഷ്യ​ൻ സ​ഭാം​ഗ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കും.

സി​ബി​സി​ഐ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ന് സെ​ന്‍റ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്ന ഇ​ന്ത്യ​യി​ലെ ക​ർ​ദി​നാ​ൾ​മാ​രെ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ​യും അ​ദ്ദേ​ഹം ഉ​ച്ച​യ്ക്ക് 12ന് ​സ​ന്ദ​ർ​ശി​ച്ച് ന​ന്ദി​യ​ർ​പ്പി​ക്കും. വൈ​കു​ന്നേ​രം 5.30ന് ​ബാം​ഗ​ളൂ​രു മ്യൂ​സി​യം റോ​ഡി​ലെ ഗു​ഡ്ഷെ​പ്പേ​ർ​ഡ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​ർ​വ​മ​ത കൃ​ത​ജ്ഞ​താ പ്രാ​ർ​ഥ​ന​യി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ പ്ര​മു​ഖ രാ​ഷ്‌‌ ട്രീ​യ നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ നേ​രും.

30ന് ​രാ​വി​ലെ ബാ​ന​സ​വാ​ഡി​റോ​ഡി​ൽ ഐ​ടി​സി​ക്ക് എ​തി​രേ​യു​ള്ള കു​ക്ക ടൗ​ൺ ഡോ​ൺ ബോ​സ്കോ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ ക​ർ​ണാ​ട​ക​ത്തി​ലെ മു​ഴു​വ​ൻ ഡോ​ൺ ബോ​സ്കോ ഭ​വ​ന​ങ്ങ​ളി​ലെ​യും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അം​ഗ​ങ്ങ​ൾ ഫാ. ​ടോ​മി​ന്‍റെ മോ​ച​നം സാ​ധ്യ​മാ​ക്കി​യ ദൈ​വ​ത്തി​നു ന​ന്ദി​യ​ർ​പ്പി​ക്കു​വാ​ൻ ഒ​ത്തു​ചേ​രും. ഉ​ച്ച​ക​ഴി​ഞ്ഞ് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളു​മാ​യി ത​ട​വി​ലാ​യി​രു​ന്ന കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​ക്കു പോ​കും.