റായ്പുർ : നിരവധി കേസുകളിൽ പ്രതിയായ വനിതാ മാവോയിസ്റ്റ് നേതാവിനെ പോലിസ് അറസ്റ്റു ചെയ്തു. ചത്തീസ് ഗണ്ഡിലെ ഖാൻകർ ജില്ലയിലാണ് സംഭവം. സന്തില സലാം(28) പോലീസ് പിടിയിലായത്.
ഇവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് പോലീസ് അഞ്ചു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നു പോലീസ് നടത്തിയ തെരച്ചിലിലാണു സന്തില വലയിലായത്. രണ്ടു ബിഎസ് എഫ് ജവാൻമാർ കൊല്ലപ്പെട്ട 2011ലെ കൊയാലിബേദ ആക്രമണം ഉൾപ്പെടെ മുപ്പതോളം കേസുകളിൽ ഇവർ പ്രതിയാണ്.
നിരവധി കേസുകളിൽ പ്രതിയായ വനിതാ മാവോയിസ്റ്റ് നേതാവ് പിടിയിലായി
11:59 PM Sep 24, 2017 | Deepika.com