സോഷ്യൽ ജസ്റ്റീസ് സഖ്യത്തിനു വിജയം
12:58 AM Sep 24, 2017 | Deepika.com
ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെക്കു നടന്ന വിദ്യാർഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ, അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ, ദളിത് സ്റ്റുഡന്റ്സ് യൂണിയൻ എന്നീ സംഘടനകളുടെ സഖ്യമായ സോഷ്യൽ ജസ്റ്റീസ് സഖ്യം സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, കൾചറൽ സെക്രട്ടറി എന്നീ സുപ്രധാന സ്ഥാനങ്ങൾ സ്വന്തമാക്കി.