ഡെങ്കിപ്പനി ബാധിച്ച യുവതി പ്രസവത്തിനിടെ മരിച്ചു
10:58 PM Sep 23, 2017 | Deepika.com
കോയന്പത്തൂർ: ഡെങ്കിപ്പനി ബാധിച്ച യുവതി പ്രസവത്തിനിടെ മരിച്ചു. സത്യമംഗലം തളവാടി വേലുമണിയുടെ ഭാര്യ ഭാനുപ്രിയ (20)യാണ് മരിച്ചത്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പനി ബാധിച്ചതായി കണ്ടെത്തി. തുടർന്ന് കോയന്പത്തൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. പരിശോധനയിൽ ഡെങ്കിപ്പനിയാണെന്നു കണ്ടെത്തി. തീവ്രപരിചരണത്തിനിടെ ഭാനുപ്രിയ ആണ്കുഞ്ഞിനു ജന്മം നല്കിയെങ്കിലും കുഞ്ഞും ഏതാനും മണിക്കൂറുകൾക്കുശേഷം ഭാനുപ്രിയയും മരണമടഞ്ഞു.