റോഡപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
10:58 PM Sep 23, 2017 | Deepika.com
കോയന്പത്തൂർ: റോഡ് അപകടത്തിൽ രണ്ടുയുവാക്കൾ മരിച്ചു. ഉൗട്ടി സ്വദേശികളായ പ്രശാന്ത് (22), ആരോണ്‍ ജോസഫ് (20) എന്നിവരാണ് മരിച്ചത്. ചിന്നവേടംപട്ടിയിൽ വാടകയ്ക്ക് കഴിയുന്ന ഇരുവരും തുടിയല്ലൂരിലെ പുതിയ വാടകവീട്ടിലേക്ക് താമസം മാറുന്നതിനു വീട്ടുപകരണങ്ങൾ ലോറിയിൽ കയറ്റി ഇരുവരും ലോറിക്കു മൂന്പേ പോകുന്നതിനിടെ ബൈക്ക് കുഴിയിൽ ചാടി ഇരുവരും തെറിച്ചുവീഴുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു.