ഇസ്ലാമാബാദ്: നിയന്ത്രണരേഖയിൽ ഇന്ത്യൻ സൈന്യം നടത്തിയ വെടിവയ്പിൽ തങ്ങളുടെ ആറു പൗരന്മാർ കൊല്ലപ്പെട്ടതായും 26 പേർക്കു പരിക്കേറ്റതായും പാക്കിസ്ഥാൻ ആരോപിച്ചു. ചപ്പാർ, ചാർവ, ഹർപാൽ സെക്ടറുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിലാണു തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ടതെന്നു പാക് സൈനിക വക്താവ് മേജർ ജനറൽ അസിഫ് ഗഫൂർ പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ രണ്ടു പേർ സ്ത്രീകളാണെന്നും അസിഫ് ഗഫൂർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ആക്രമണത്തിൽ തങ്ങളുടെ ആറു പൗരന്മാർ കൊല്ലപ്പെട്ടു: പാക്കിസ്ഥാൻ
01:09 AM Sep 23, 2017 | Deepika.com