ദിനകരൻപക്ഷത്തെ എംപി പളനിസ്വാമിക്കു പിന്തുണ പ്രഖ്യാപിച്ചു
01:09 AM Sep 23, 2017 | Deepika.com
ചെന്നൈ: ദിനകരൻപക്ഷത്തെ ലോക്സഭാംഗം മുഖ്യമന്ത്രി പളനിസ്വാമിക്കു പിന്തുണ പ്രഖ്യാപിച്ചു. തെങ്കാശി എംപി എം. വാസന്തിയാണു കൂറുമാറിയത്. അമ്മാ സർക്കാരിനെ മറിച്ചിടാൻ ദിനകരൻ ഡിഎംകെയുമായി കൂട്ടു ചേർന്നിരിക്കുകയാണെന്നു വാസന്തി ആരോപിച്ചു.