മോദിയെ പിന്തുണച്ച് രജനീകാന്ത്
12:31 AM Sep 23, 2017 | Deepika.com
ന്യൂഡൽഹി: തമിഴ്മക്കളെ നയിക്കാൻ മുന്നോട്ടുവന്ന ഉലകനായകൻ കമൽ ഹാസനു മറുപടിയായി സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ട്വിറ്റർസന്ദേശം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ എന്നിവരെ സന്ദർശിച്ച് രാഷ്ട്രീയപ്രവേശനം കമൽഹാസൻ സജീവ ചർച്ചാ വിഷയമാക്കിയിരിക്കുന്നതിനിടെയാണു മോദിയെ പിന്തുണച്ചു രജനിയുടെ ട്വീറ്റ് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് ദൗത്യത്തെ പ്രകീർത്തിച്ചായിരുന്നു ട്വീറ്റ്.