കോയന്പത്തൂർ: അടച്ചിട്ട വീട്ടിൽനിന്നും അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ശരവണാംപട്ടി അണ്ണാനഗർ ശിവബാലൻ (34) ആണ് മരിച്ചത്. അവിവാഹിതനായ ശിവബാലന്റെ മാതാപിതാക്കൾ നേരത്തെ മരിച്ചിരുന്നു.
മദ്യപാനിയായ യുവാവിനു മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നു മേലിൽ മദ്യപാനം പാടില്ലെന്നു ഡോക്ടർ നിർദേശിച്ചിരുന്നു. രണ്ടുമാസമായി ഇയാളെ കാണാത്തതിനാൽ അന്യദേശത്തേക്കു ജോലിക്കുപോയിട്ടുണ്ടാകുമെന്നു കരുതിയ സമീപവാസികൾ കഴിഞ്ഞദിവസം ദുർഗന്ധം വമിച്ചതിനെ തുടർന്നു പോലീസെത്തി പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിൽ ശിവബാലന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
അടച്ചിട്ട വീട്ടിൽനിന്നും അഴുകിയനിലയിൽ മൃതദേഹം കണ്ടെത്തി
11:09 PM Sep 22, 2017 | Deepika.com