ചെന്നൈ: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ ചെന്നൈയിലെത്തി തമിഴ് സൂപ്പർ താരം കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി.
കമൽഹാസന്റെ രാഷ്ട്രീയ പ്രവേശന ഉൗഹാപോഹങ്ങൾക്ക് ആക്കംകൂട്ടുന്നതായിരുന്നു ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ച. ഈ മാസം ആദ്യം കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കമൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണിത്.
വർഗീയതയ്ക്കും അഴിമതിക്കും എതിരേ ശബ്ദമുയർത്തുന്ന കമൽഹാസനെ പ്രശംസിച്ച കേജരിവാൾ, കമൽ രാഷ്ട്രീയത്തിലേക്കിറങ്ങണമെന്നും ആവശ്യപ്പെട്ടു. കമലിന്റെ ആൽവർപേട്ടിലെ വസതിയിൽവച്ചായിരുന്നു കൂടിക്കാഴ്ച.
രാജ്യം വർഗീയ ധ്രുവീകരണത്തിലൂടെയും കടുത്ത അഴിമതിയിലൂടെയുമാണു നീങ്ങുന്നത്. ഇതിനെതിരേ ഒറ്റക്കെട്ടായ പോരാട്ടമാണ് ആവശ്യം- കമൽഹാസനൊപ്പം മാധ്യമങ്ങൾക്കു മുന്നിലെത്തിയ കേജരിവാൾ പറഞ്ഞു. നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും താൻ കമൽഹാസന്റെ ആരാധകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേജരിവാൾ കമൽഹാസനുമായി കൂടിക്കാഴ്ച നടത്തി
01:19 AM Sep 22, 2017 | Deepika.com