ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം. കൃഷ്ണയുടെ മരുമകൻ വി.ജി. സിദ്ധാർഥയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് (ഐടി) റെയ്ഡ് നടത്തി. കഫേ കോഫി ഡേ (സിസിഡി) ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും ചെയർമാനുമാണ് സിദ്ധാർഥ്. സിസിഡിയുടെ ബംഗളൂരുവിലെ ഓഫീസിൽ അടക്കം റെയ്ഡ് നടന്നു.
ബംഗളൂരു, മുംബൈ, ചെന്നൈ, ചിക്മംഗളൂരു തുടങ്ങിയ ഇടങ്ങളിലടക്കം രാജ്യത്തെ 20 കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നതായാണ് ആദായനികുതി വകുപ്പ് നല്കുന്ന വിവരം. സിസിഡിയുടെ സ്ഥാപകനാണ് സിദ്ധാർഥ്. 2015 ജനുവരി 17 മുതൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ്.
കോൺഗ്രസ് നേതാവായിരുന്ന എസ്.എം. കൃഷ്ണ മാർച്ചിൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
എസ്.എം. കൃഷ്ണയുടെ മരുമകന്റെ വീട്ടിൽ ഐടി റെയ്ഡ്
12:30 AM Sep 22, 2017 | Deepika.com