ന്യൂഡൽഹി: ത്രിപുരയിൽ മാധ്യമപ്രവർത്തകൻ ശന്തനു ഭൗമിക്കിന്റെ കൊലപാതകത്തിലും ആലപ്പുഴയിൽ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു നേരേയുണ്ടായ അക്രമത്തിലും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിൽ ജന്ദർമന്തറിൽ പ്രതിഷേധിച്ചു.
മാധ്യമപ്രവർത്തകർ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യം അരക്ഷിതമായ സാമൂഹികാന്തരീക്ഷത്തിന്റെ തെളിവാണെന്ന് കെയുഡബ്ലിയുജെ അഭിപ്രായപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് ആലപ്പുഴയിലെ അക്രമം. ഈ രണ്ടു സംഭവങ്ങളിലും ഇരകളായവർക്ക് നീതി ഉറപ്പാക്കണം. മാധ്യമപ്രവർത്തകരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക നിയമനിർമാണം വേണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയ്യേറ്റങ്ങളെ അപലപിച്ച് പ്രമേയവും പാസാക്കി.
പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു
12:30 AM Sep 22, 2017 | Deepika.com