കോയന്പത്തൂർ: കുടുംബവഴക്കിനെ തുടർന്ന് മക്കൾക്കു വിഷംനല്‍കി പിതാവ് ആത്മഹത്യ ചെയ്തു. തേനി ആസാരിപട്ടി വീരഭദ്രൻ, ഇരട്ടക്കുട്ടികളായ രാം, ലക്ഷ്മണൻ (രണ്ടര വയസ്) എന്നിവരാണ് മരിച്ചത്. പൊക്ലൈൻ ഡ്രൈവറായ വീരഭദ്രൻ സൂലൂർ കാടാംപട്ടിയിൽ കുടുംബസമേതം വാടകയ്ക്ക് താമസിക്കുകയായിരുന്നു.
സ്ഥിരം മദ്യപാനിയായ ഇയാൾ കുടുംബം നോക്കാത്തതിൽ മനംനൊന്ത് ഭാര്യ പാണ്ഡ്യറാണി അടുത്തിടെ സ്വന്തം വീട്ടിലേക്കുപോയി. വീരഭദ്രൻ പലതവണ വിളിച്ചിട്ടും തിരികേ വരാൻ വിസമ്മതിച്ചതിനെ തുടർന്നു കുഞ്ഞുങ്ങൾക്കു വിഷംനല്‍കി ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.
കുടുംബവഴക്ക്: മക്കൾക്കു വിഷം നല്കി പിതാവ് ആത്മഹത്യ ചെയ്തു
11:13 PM Sep 21, 2017 | Deepika.com