മൂന്നു കോടിയുടെ സ്വർണവുമായി ഈജിപ്ത് പൗരൻ അറസ്റ്റിൽ
12:48 AM Sep 21, 2017 | Deepika.com
ന്യൂഡൽഹി: പാന്റ്സിന്റെ പോക്കറ്റിൽ ഒളിപ്പിച്ച മൂന്നു കോടി രൂപവിലവരുന്ന 10 കിലോഗ്രാം സ്വർണവുമായി ഈജിപ്ത് പൗരനെ ഡൽഹി വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ പിടികൂടി. ദുബായിയിൽനിന്ന് ചൊവ്വാഴ്ച അർധരാത്രിയാണ് ഇയാൾ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. മുപ്പത്തിയൊന്പതുകാരനായ ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.