ന്യൂഡൽഹി: മെഡിക്കൽ കോളജുകൾ അനുവദിക്കാൻ കേരളത്തിലെ ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന പരാതി അന്വേഷിക്കാനും അന്വേഷണ സംബന്ധമായ വിവരങ്ങൾ കൈമാറാനും സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയെ അറിയിച്ചതാണ് ഇക്കാര്യം. സ്വകാര്യ മെഡിക്കൽ കോളജുകൾ അനുവദിക്കുന്നതിനായി കേരളത്തിലെ ബിജെപി നേതാക്കൾ അഞ്ചു കോടിയിലധികം രൂപ ഹവാല ഇടപാടിലൂടെ കൈക്കൂലിയായി വാങ്ങിയ കാര്യം കെ.സി വേണുഗോപാൽ കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ശൂന്യവേളയിൽ ഉന്നയിച്ചിരുന്നു.
ഇതിനു പിന്നിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും നിയമവിരുദ്ധമായ സാന്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഇക്കാര്യം സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്നത് കൊണ്ട് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ഉചിതമായ നടപടികൾ സ്വീകരിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
ോമെഡിക്കൽ കോഴ: പരാതി അന്വേഷിക്കാൻ കേന്ദ്ര നിർദേശം
12:48 AM Sep 21, 2017 | Deepika.com