ചണ്ഡിഗഡ്: ദേരാ സച്ച സൗദ നേതാവ് ഗുർമീത് റാം റഹിമിനു കോടതി ശിക്ഷവിധിച്ചതിനു പിന്നാലെയുണ്ടായ കലാപത്തിനു നേതൃത്വം നല്‍കിയെന്നാരോപിച്ച് ഹണിപ്രീതിനെതിരേ ഹരിയാന പോലീസ് എഫ്ഐആർ ചമുത്തി.
പഞ്ച്കുല സെക്ടർ അഞ്ച് പോലീസാണ് ഗുർമീതിന്റെ വളർത്തുമകൾ ഹണിപ്രീതിനെതിരേ എഫ്ഐആർ ചുമത്തിയത്. കേസിൽ ഹണിപ്രീത് പ്രതിയാണെന്ന് പഞ്ച്കുല കമ്മീഷണർ എ.എസ്. ചൗള പറഞ്ഞു. ഹണിപ്രീതിനെക്കൂടാതെ ദേരാ ഭരണസമിതി അംഗങ്ങളായ ആദിത്യ, സുർവീന്ദർ ദിമാൻ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.
ഹണിപ്രീതിനെ പിടികൂടുന്നതിനായുള്ള ശ്രമത്തിലാണെന്ന് ഹരിയാന ഡിജിപി ബി.എസ്. സന്ധു പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനായി പോലീസ് ശക്തമായി തെരച്ചിൽ നടത്തുന്നുണ്ടെന്നും മറ്റു സംസ്ഥാനങ്ങളിലെ പോലീസുമായി ബന്ധപ്പെടുന്നുണ്ടെന്നും സന്ധു പറഞ്ഞു.
ഹണിപ്രീതിനെതിരേ എഫ്ഐആർ
02:21 AM Sep 20, 2017 | Deepika.com