അഹമ്മദാബാദ്: ഗുജറാത്തിൽ മൂന്നാം മുന്നണിയുമായി ശങ്കർ സിംഗ് വഗേല. അഹമ്മദാബാദിലെ അനുയായികൾ രൂപവത്കരിച്ച ജൻ വികൽപ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തതായി വഗേല പ്രഖ്യാപിച്ചു. ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളിലും ജൻ വികൽപ് മത്സരിക്കും.
കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് പാർട്ടി വിട്ട വഗേല രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കാണു വോട്ട് ചെയ്തത്. എന്നാൽ ബിജെപിയിൽ ചേരാൻ വഗേല തയാറായിരുന്നില്ല. അനുയായികളായ എംഎൽഎമാർ ബിജെപിയിൽ ചേർന്നിരുന്നു.
ഗുജറാത്തിൽ മൂന്നാം മുന്നണിയുമായി ശങ്കർ സിംഗ് വഗേല
02:13 AM Sep 20, 2017 | Deepika.com